ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നല്‍ പിഴവ്; മരിച്ചവരില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ മന്ത്രി

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നല്‍ പിഴവ്; മരിച്ചവരില്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്‌നലിങ് സംവിധാനത്തിലെ പിഴവെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദുരന്തത്തില്‍ മരിച്ച 295 ല്‍ 41 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മന്ത്രി വിശദീകരിച്ചു. നോര്‍ത്ത് സിഗ്‌നല്‍ സ്റ്റേഷനില്‍ മുന്‍പ് നടത്തിയ സിഗ്നലിങ് സര്‍ക്യൂട്ട് സംവിധാനത്തിലെ പിഴവാണ് ഒരു കാരണം. ലെവല്‍ ക്രോസിങിനായി പണി നടക്കുമ്പോള്‍ സിഗ്‌നലിങ് ജോലികള്‍ നിര്‍വഹിച്ചതിലും പിഴവ് സംഭവിച്ചതായി മന്ത്രി വിശദീകരിച്ചു.

ഇതേ തുടര്‍ന്ന് തെറ്റായ ലൈനിന് പച്ച സിഗ്‌നല്‍ നല്‍കുകയും നിറുത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി പാസഞ്ചര്‍ ട്രെയിന്‍ കൂട്ടിയിടിക്കുന്നതിന് ഇടയാകുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് ഇതെന്നും മന്ത്രി വിശദമാക്കി.

ട്രെയിന്‍ അപകടത്തെക്കുറിച്ചുള്ള റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.