റായ്പൂര്‍: ഛത്തീസ്ഗഡീലെ കല്‍ക്കരി ലെവി കുംഭകോണക്കേസില്‍ ഒരു ഐഎഎസ് ഓഫീസര്‍ കൂടി പിടിയില്‍. സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ രാണു സാഹുവിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് നടപടി.
കോര്‍ബ ജില്ലാ മുന്‍ കളക്ടറാണ് രാണു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരുടെ വീട്ടിലും മറ്റും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. രാണുവിന്റെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ജെ.പി. മൗര്യയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. രാണുവിന്റെ 5.52 കോടിയുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്.
കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഐഎഎസ് ഓഫീസറാണ് ഇവര്‍. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സമീര്‍ വിഷ്ണോയിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിനായി രാണുവിനെ കോടതി മൂന്നുദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടുനല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.