കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയന്റ് ഓഫ് കാള്‍' പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രം; വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ നീക്കമെന്ന് ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് 'പോയന്റ് ഓഫ് കാള്‍' പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രം; വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ നീക്കമെന്ന് ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാള്‍ പദവി അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. പോയന്റ് ഓഫ് കാള്‍ പദവി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വിസ് നടത്താനാവൂ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടിയതിനുള്ള മറുപടിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

വന്‍ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങള്‍ക്ക് ഈ പദവിയുണ്ട്. പക്ഷേ കണ്ണൂരിന് പറ്റില്ലെന്ന നിലപാട് യുക്തിസഹമല്ല. വിമാന സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയാത്തത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച വിമാനത്താവളത്തിന് നിര്‍മാണാവശ്യത്തിനെടുത്ത 800 കോടി രൂപക്ക് മുകളില്‍ വായ്പ തിരിച്ചടക്കാനുണ്ട്.

കൂടുതല്‍ വിമാന സര്‍വിസുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ലാഭകരമായി വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ അര്‍ഹമായ പദവില്‍ നല്‍കാതെ കണ്ണൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ബ്രിട്ടാസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.