ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു

ചിക്കാഗോ: ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി സമ്മർ ക്ലാസുകളായി അക്ഷരജ്വാല മലയാളം പഠന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ജൂലൈ 25 വരെ രജിസ്റ്റര്‍ ചെയ്യാം.

ജൂലൈ 25ന് അമേരിക്കന്‍ സമയം വൈകുന്നേരം 7 മണി മുതല്‍ 7:45 (EST ) വരെയോ, അല്ലെങ്കില്‍ 7:45 മുതല്‍ 8:30 വരെയോ ആയിരിക്കും പരിപാടി നടത്തുക. മോട്ടിവേഷണൽ സ്‌പീക്കർ ആയ, ടീച്ചിങ്ങിൽ 18 വർഷത്തെ പരിചയമുള്ള ജെസ്സി സെബാസ്റ്റ്യൻ M.A, M.Phil, B.Ed; ദർശന നമ്പ്യാർ എന്നിവരാണ് കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന മെയില്‍ ഐഡിയില്‍ ഇമെയില്‍ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് കല ഷഹി (ഫൊക്കാന സെക്രട്ടറി): 202 359 8427, സോണി അമ്പൂക്കന്‍ (ഫൊക്കാന അഡീഷണൽ ജോയിന്റ് സെക്രട്ടറി): 860 794 7992, സണ്ണി മാറ്റമന (ട്രസ്റ്റി ബോർഡ് വൈസ് ചെയർ): 813 334 1293 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഈ സമ്മർ ക്ലാസ്സിൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

രജിസ്ട്രേഷൻ വിവരങ്ങൾ:

 https://forms.gle/8hLKS75vfzFpYp366

Age Group: Open to 5 years and above

Registration deadline: July 25, 2023

Classes starting on: Tuesday, July 25 , 2023

Classes on Tuesdays and Thursdays: 45 minutes' sessions starting at 7 PM EST.

Ending Mid August.

Please share this flyer and encourage the young minds in your community and households to attend. Please have them register through this link to enroll in the online classes: https://forms.gle/8hLKS75vfzFpYp366

If you have any questions please contact any of the program coordinators in the flyer or email us at: [email protected]

ഫൊക്കാന മലയാളം അക്കാഡമി ഒരുക്കുന്ന അക്ഷരജ്വാല മലയാളം പഠന പരിപാടി പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ, എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചാക്കോ കുര്യൻ, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ജോയിന്റ് ട്രഷറർ ഡോ. മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷറർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അഭ്യർത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.