'മണിപ്പൂര്‍ വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍': സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമിത് ഷായുടെ കത്ത്

'മണിപ്പൂര്‍ വിഷയം ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍': സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമിത് ഷായുടെ കത്ത്

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കത്തയച്ചു.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതോടെയാണ് ചര്‍ച്ച ചെയ്യാമെന്ന അനുനയ നീക്കവുമായി അമിത് ഷാ രംഗത്തെത്തിയത്.

ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കുമാണ് അമിത് ഷാ കത്തയച്ചത്.

കക്ഷി രാഷ്ട്രീയത്തിന് അധീതതമായി മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്ലാ പാര്‍ട്ടികളുടേയും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു വെന്ന്് പിന്നീട് അമിത് ഷാ ട്വീറ്റ് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.