വാഷിംഗ്ടൺ ഡിസി: കൈപ്പത്തി സ്കാൻ ചെയ്ത് പണം അടയ്ക്കുന്ന സാങ്കേതിക വിദ്യ (Palm scaning payment system) അമേരിക്കയിലുടനീളമുള്ള എല്ലാ ഫുഡ്‌സ് മാർക്കറ്റ് സ്റ്റോറുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി ആമസോൺ. ഈ വർഷം അവസാനത്തോടെ 500 ലധികം സ്ഥലങ്ങളിൽ സാങ്കേതികവിദ്യ ലഭ്യമാക്കാനാണ് കമ്പനിയുടെ നീക്കം.
പുതിയ സാങ്കേതിക വിദ്യ എത്തുന്നതോടുകൂടി ആമസോൺ വൺ ഉപഭോക്താക്കൾക്ക് പണം അടക്കാൻ പേഴ്സോ ഫോണോ ആവശ്യമില്ല. ആമസോൺ വൺ ഉപകരണത്തിന് മുകളിലൂടെ കൈകൾ ചലിപ്പിച്ചാൽ മാത്രം മതിയാകും. സാങ്കേതിക വിദ്യ ഇതിനകം തന്നെ നൂറുകണക്കിന് സ്ഥലങ്ങളിൽ ലഭ്യമാണ്. പനേര ബ്രെഡ് അടുത്തിടെ ആമസോൺ വൺ പെയ്മന്റ് സംവിധാനം അവരുടെ ചില സ്ഥാപനങ്ങളിൽ ആരംഭിച്ചിരുന്നു.
ഉപയോക്താക്കൾക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ആമസോൺ അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ആമസോൺ വൺ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഈ പ്രക്രിയയ്ക്ക് ഏകദേശം ഒരു മിനിറ്റ് സമയം എടുക്കും. അടുത്ത തവണ സേവനം ഉപയോഗിക്കേണ്ടി വരുമ്പോൾ കൈപ്പത്തി സ്കാൻ ചെയ്താൽ മാത്രം മതിയാകും.
എന്താണ് ആമസോൺ വൺ?
ഐ ഫോൺ മുഖം സ്കാൻ ചെയ്യുന്നതു പോലെ ആമസോൺ വൺ നിങ്ങളുടെ കൈപ്പത്തിയുടെ സൂക്ഷ്മമായ സ്വഭാവ സവിശേഷതകൾ പിടിച്ചെടുക്കുകയും ഒരു പാം സിഗ്നേച്ചർ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്റ്റോറിൽ പണമടയ്ക്കുക, ലോയൽറ്റി കാർഡ് അവതരിപ്പിക്കുക, പ്രവേശന ഫീസ് നൽകുക തുടങ്ങിയ ചില ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് കമ്പനിയുടെ വാദം.
ആമസോൺ വൺ 2020ൽ സിയാറ്റിലിലെ രണ്ട് ആമസോൺ സ്റ്റോറുകളിൽ നടപ്പിലാക്കിയിരുന്നു. മൊബൈൽ ഫോൺ നമ്പറും ക്രെഡിറ്റ് കാർഡും ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ആമസോൺ വൺ അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.