സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്, ഒഡെപെക് വഴി അപേക്ഷിക്കാം

സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്, ഒഡെപെക് വഴി അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളില്‍ നഴ്സുമാരുടെ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീ നഴ്സുമാർക്കാണ് അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേക്ഷിക്കേണ്ടത്. നഴ്സിംഗിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്. 35 വയസാണ് പ്രായപരിധി.

ഓഗസ്റ്റ് 7 മുതല്‍ 10 വരെ കൊച്ചിയിലാണ് അഭിമുഖപരീക്ഷ നടക്കുക. ഓഗസ്റ്റ് 5 ന് മുന്‍പായി [email protected] എന്ന വിലാസത്തില്‍ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍, ഫോട്ടോ ഉള്‍പ്പടെയുളള ബയോഡേറ്റ അപേക്ഷകന് കുറഞ്ഞത് ആറുമാസം കാലാവധിയുളള പാസ്പോർട്ട് ഉണ്ടായിരിക്കണം (പാസ്പോർട്ടിന്‍റെ പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം), വെളള ബാഗ് ഗ്രൗണ്ടിലെടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ, ഡിഗ്രി സർട്ടിഫിക്കറ്റ് (പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം).

https://odepc.kerala.gov.in/jobs/recruitment-of-female-b-sc-nurses-to-ministry-of-health-saudi-arabia-4/

രജിസ്ട്രേഷന്‍ സർട്ടിഫിക്കറ്റ് (പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം) ആധാർ (പകർപ്പ് അപേക്ഷയോടൊപ്പം വയ്ക്കണം) ജോലി പരിചയം സംബന്ധിച്ച സർട്ടിഫിക്കറ്റുകള്‍ (നിലവില്‍ ജോലി ചെയ്യുകയാണെങ്കില്‍ അതും) (പകർപ്പുകള്‍ അപേക്ഷയോടൊപ്പം വയ്ക്കണം). താമസസൗകര്യവും വിസയും വിമാനടിക്കറ്റും മെഡിക്കല്‍ കവറേജും നല്‍കും. എട്ട് മണിക്കൂറാണ് ജോലി സമയം.പ്രവൃത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും ശമ്പളം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.