ജനീവ: കൊവിഡ് അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിത്. രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് പണമൊഴുക്കുകയും ഇനിയൊരു മഹാമാരി ഉണ്ടാകാതിരിക്കാന്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് അത്യന്തം അപകടകരമാണെന്നും ടെഡ്രോസ് അദാനോം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും വന്യജീവി സംരക്ഷണത്തിനും പരിഗണന നല്‍കിയില്ലെങ്കില്‍ പുരോഗതിയ്ക്കായി നടത്തുന്ന എല്ലാം ശ്രമങ്ങളും ഫലം കാണാതെ പോകും. ഒരു മഹാമാരിയുണ്ടാകുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരുപാട് പണം ചിലവഴിക്കുന്നു. എന്നാല്‍ അത് അവസാനിക്കുമ്പോള്‍ എല്ലാം മറക്കുന്നു. അടുത്ത മഹാമാരി തടയാന്‍ ഒന്നും ചെയ്യുന്നില്ല എന്നത് വളരെ അപകടകരമായ രീതിയാണന്നും അദ്ദേഹം പറഞ്ഞു.
ഇത് അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്നാണ് ചരിത്രം പറയുന്നത്. പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യമാണ്. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളും ഭൂമിയും തമ്മിലുള്ള അടുത്ത ബന്ധം വെളിവാക്കുന്നത് മഹാമാരികളാന്നും ടെഡ്രോസ് അദാനോം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.