കീവ്: യുക്രെയ്ൻ ജനത ഇനി മുതൽ ഡിസംബർ 25ന് തന്നെ ക്രിസ്തുമസ് ആഘോഷിക്കും. റഷ്യൻ ഓർത്തഡോക്സ് സഭ പാരമ്പര്യം അനുസരിച്ച് ജനുവരി ഏഴിനായിരുന്നു യുക്രെയ്നിലെ ജനത ക്രിസ്തുമസ് ആഘോഷിച്ചിരുന്നുത്. റഷ്യയുടെ കടന്നു കയറ്റത്തോടുള്ള ശക്തമായ വിയോജിപ്പു പ്രകടിപ്പിക്കാനായി ക്രിസ്തുമസ് ഡിസംബർ 25ന് തന്നെ ആഘോഷിക്കുമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പുതിയ ബില്ലിലൂടെ അറിയിച്ചു.
തങ്ങളുടെ ഐഡന്റിറ്റിക്ക് വേണ്ടിയുള്ള അശ്രാന്തവും വിജയകരവുമായ പോരാട്ടത്തിന്റെ ഫലമാണിത്. ഓരോ യുക്രേനിയക്കാരനും അവരുടെ സ്വന്തം പാരമ്പര്യങ്ങളും അവധി ദിനങ്ങളും ഉപയോഗിച്ച് സ്വന്തം ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് ബില്ലിൽ പറയുന്നു. ജനുവരി ഏഴിന് ക്രിസ്തുമസ് ആഘോഷങ്ങൾ അടിച്ചേൽപ്പിക്കുന്ന റഷ്യൻ പൈതൃകം ഉപേക്ഷിക്കുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശം.
പതിനേഴാം നൂറ്റാണ്ട് മുതൽ മറ്റ് മുൻ സോവിയറ്റ് രാജ്യങ്ങൾക്കൊപ്പം ഉക്രെയ്ൻ മോസ്കോയുടെ ആത്മീയ നേതൃത്വത്തിന് കീഴിലായിരുന്നു. 2022 മെയ് മാസത്തിൽ മോസ്കോയുമായുള്ള ബന്ധം വിച്ഛേദിച്ചതായി യുക്രെയ്നിലെ ഓർത്തഡോക്സ് ചർച്ചിന്റെ റഷ്യ പിന്തുണയുള്ള ശാഖ അറിയിച്ചിരുന്നു. മോസ്‌കോയിൽ നിന്ന് അകന്നു നിൽക്കാൻ യുക്രെയ്‌ൻ അടുത്ത കാലത്തായി സ്വീകരിച്ച നടപടികളുടെ ഏറ്റവും പുതിയ തീരുമാനമാണ് ക്രിസ്തുമസ് മാറ്റാനുള്ള തീരുമാനം.
സോവിയറ്റ് വ്യക്തികളുടെ പേരിലുള്ള തെരുവുകളുടെയും പട്ടണങ്ങളുടെയും പേരുമാറ്റുന്നതും നിയമത്തിൽ ഉൾപ്പെടുന്നു. യുദ്ധത്തോടൊപ്പം മതപരമായ വിള്ളലും വികസിക്കുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. റഷ്യൻ ഓർത്തഡോക്സ് സഭ നേതാവ് പാത്രിയാർക്കീസ് കിറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഉക്രൈൻ അധിനിവേശത്തെയും പിന്തുണച്ചിരുന്നു. ലോകത്തെ പകുതിയോളം ഓർത്തഡോക്‌സ് ജനസംഖ്യയുള്ള റഷ്യയെ കോൺസ്റ്റാന്റിനോപ്പിളിന്റെ ഏറ്റവും ഉയർന്ന അധികാരസ്ഥാനമായാണ് താൻ കാണുന്നതെന്നും പാത്രിയാർക്കീസ് കിറിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുക്രെയിനിലെ ഓർത്തഡോക്സ് സംഘടനകൾ തമ്മിലുള്ള വിഭജനം പതിറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും റഷ്യൻ അധിനിവേശത്തിനു ശേഷം അത് തീവ്രമായതായി ഐക്യരാഷ്ട്രസഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻ ഓഫീസിന്റെ ഡയറക്ടർ നിഹാൽ സാദ് പറഞ്ഞു.
യുക്രെയ്നിലെ ഒഡെസയിലെ ചരിത്ര പ്രസിദ്ധമായ കത്തീഡ്രലിന് റഷ്യൻ വ്യോമാക്രമണത്തിൽ നാശ നഷ്ടമുണ്ടായപ്പോൾ ഉക്രെയ്നിലെയും റഷ്യൻ നിയന്ത്രിത പ്രദേശങ്ങളിലെയും മതസമൂഹങ്ങളിലെ അംഗങ്ങളുടെ സുരക്ഷ വളരെ ആശങ്കാജനകമാണെന്ന് നിഹാൽ സാദ് പറഞ്ഞിരുന്നു. യുക്രെയ്നിലെ ഓർത്തഡോക്സ് സംഘടനകൾ തമ്മിലുള്ള വിഭജനം പതിറ്റാണ്ടുകളായി നിലവിലുണ്ട്. റഷ്യൻ അധിനിവേശത്തിനു ശേഷം അത് തീവ്രമാവുകയായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.