ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്ന് വീണ് 15 തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു: അപകടം മുംബൈയിൽ

ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്ന് വീണ് 15 തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു: അപകടം മുംബൈയിൽ

മുംബൈ: എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്ന് വീണ് 15 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിൽ ചൊവാഴ്ച്ച പുലർച്ചെയോടെയായിരുന്നു അപകടം.

സമൃദ്ധി എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെയാണ് ദാരുണ സംഭവം. ഹൈവേയുടെ മൂന്നാം ഘട്ട നിർമാണത്തിനായി എത്തിച്ച ​ഗർഡർ ലോഞ്ചിങ് മെഷീനാണ് തകർന്ന് വീണത്.

അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന് സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.