ഭീമ കൊറേഗാവ് കേസ്: ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ്: ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് അക്രമവുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തി അഞ്ച് വര്‍ഷമായി മുംബൈയിലെ തലോജ ജയിലിലടച്ചിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

2018 ജനുവരി ഒന്നിന് ദളിതരുടെ ഒരു സമ്മേളനത്തിനിടെ, അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്ന സാഹിത്യം കൈവശം വയ്ക്കുന്നത് തീവ്രവാദ സ്വഭാവത്തിലുള്ള പങ്കാളിത്തത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്നും അതിനാല്‍ തടങ്കലിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരായിരുന്നു ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയവര്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള എണ്‍പത്തിനാലുകാരനായ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇരുവരും.

ജയില്‍ ശിക്ഷയ്ക്കിടെ രണ്ടുവര്‍ഷം മുമ്പ് ഫാ. സ്റ്റാന്‍ സ്വാമി മരണത്തിന് കീഴടങ്ങി. ദളിതരുടെ ഉന്നമനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെയും കൂടെയുള്ളവരെയും വ്യാജ ആരോപണങ്ങളില്‍പെടുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒമ്പത് മാസത്തോളമാണ് ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ കഴിഞ്ഞത്.

നിരവധി ജാമ്യാപേക്ഷകള്‍ നല്‍കിയെങ്കിലും എല്ലാം നിരസിക്കപ്പെടുകയായിരുന്നു. തലോജ ജയില്‍ മുറിയില്‍ അദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു വെര്‍നണ്‍ ഗോണ്‍സാല്‍വസ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.