കൊച്ചി: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കെ.ജി ജോര്‍ജിന് ചികിത്സാ സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കെ.ജി ജോര്‍ജിന്റെ ചികിത്സാവശ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
ചികിത്സാസഹായം അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ജോര്‍ജിന്റെ കുടുംബം നന്ദി അറിയിച്ചു. ശാരീരികാവശതകള്‍ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായ സമയത്തെ സര്‍ക്കാര്‍ സഹായം ഏറെ ആശ്വാസമാണെന്ന് ഭാര്യയും ഗായികയുമായ സെല്‍മ ജോര്‍ജ് പറഞ്ഞു.
നാല് വര്‍ഷത്തിലേറെയായി സ്വകാര്യ സ്ഥാപനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പരിചരണത്തിലുള്ള ജോര്‍ജ് രണ്ട് മാസമായി ഇടപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലാണ്. എഴുപത്തേഴുകാരനായ അദ്ദേഹത്തെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഫക്കെട്ട് ഗുരുതരമായപ്പോഴാണ് ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്. രണ്ട് മാസത്തെ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു.
എഴുന്നേറ്റ് നില്‍ക്കാനും മറ്റൊരാളുടെ സഹായത്തോടെ നടക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഓര്‍മയുമുണ്ട്. അടുത്ത ദിവസം കാക്കനാട്ടെ പരിചരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്ന് സെല്‍മ ജോര്‍ജ് പറഞ്ഞു. മകന്‍ അരുണ്‍കുമാറിനും കുടുംബത്തിനുമൊപ്പം സെല്‍മ ഇപ്പോള്‍ ഗോവയിലാണ്. മകള്‍ താര ദോഹയിലും. 2010 ല്‍ ഡല്‍ഹിയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തോടെയാണ് കെ.ജി ജോര്‍ജിന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.