അമേരിക്കയില്‍ ഷട്ട് ഡൗണ്‍ ആറാം ദിനത്തിലേക്ക്; ധന അനുമതി ബില്ലില്‍ ഇന്നും സെനറ്റില്‍ വോട്ടെടുപ്പ്

അമേരിക്കയില്‍ ഷട്ട് ഡൗണ്‍ ആറാം ദിനത്തിലേക്ക്; ധന അനുമതി ബില്ലില്‍ ഇന്നും സെനറ്റില്‍ വോട്ടെടുപ്പ്

വാഷിങ്ടൺ : അമേരിക്കയില്‍ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപ് സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ തുടരുന്നു. ഷട്ട്ഡൗണ്‍ ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നത്.

അതിനിടെ സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്ലില്‍ ഇന്നും സെനറ്റില്‍ വോട്ടെടുപ്പ് നടക്കും. എന്നാല്‍ ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. അങ്ങനെ സംഭവിച്ചാല്‍ അടച്ചു പൂട്ടല്‍ തുടരുക തന്നെ ചെയ്യും. അമേരിക്കയിലുണ്ടായേക്കാവുന്ന ആഘാതങ്ങള്‍ നിരവധിയാണ്.

സര്‍ക്കാര്‍ തൊഴിലാളികളില്‍ 40 ശതമാനം പേരെ അതായത് 7,50,000 പേരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20000 ത്തിലധികം നിയമപാലകര്‍ക്ക് ശമ്പളം ലഭിക്കില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്ലാത്ത വിമാനത്താവളങ്ങള്‍ അടച്ചിടും. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്, ആശുപത്രിയിലെ മെഡിക്കല്‍ കെയര്‍ സ്റ്റാഫ്, അതിര്‍ത്തി സംരക്ഷണ ജീവനക്കാരെന്നിങ്ങനെ എല്ലാ മേഖലയിലും കൂട്ടപ്പിരിച്ചുവിടലിന് സാക്ഷ്യം വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.