നൂഹ്: സംഘർഷങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിലടക്കം മൊബൈൽ ഇന്റർനെറ്റ് നിരോധനം ആഗസ്റ്റ് അഞ്ചു വരെ തുടരുമെന്ന് സർക്കാർ. നൂഹിന് പുറമെ ഫരീദാബാദ്, പൽവാൾ എന്നിവിടങ്ങളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസർ എന്നീ സബ് ഡിവിഷനുകളുടെ പ്രദേശിക അധികാരപരിധിയിലുമാണ് മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ നിർത്തലാക്കുന്നത്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെ പ്രചരിക്കപ്പെടുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ പ്രത്യേക മൂന്നംഗ സമിതിയെ നിയോഗിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. സംസ്ഥാനത്തെ കലാപം ബി.ജെ.പി - ജെ.ജെ.പി സർക്കാരിൻറെ തോൽവിയുടെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഢ പറഞ്ഞു. അതേസമയം സർക്കാരിന് എല്ലാവരെയും സംരക്ഷിക്കാനാകില്ലെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിൻറെ പ്രതികരണം.
ആറ് പേരാണ് രണ്ട് ദിവസമായി തുടരുന്ന വർഗീയ കലാപത്തിൽ കൊല്ലപ്പെട്ടത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.