റൌണ്ട് റോക്ക് (ഓസ്റ്റിന്‍): കാല്‍പ്പന്തിന്റെ ആവേശം നെഞ്ചേറ്റി നോര്‍ത്ത് അമേരിക്കയിലെ മലയാളി ഫുട്ബോള്‍ ക്ലബ്ബുകള്‍ പങ്കെടുക്കുന്ന രണ്ടാമത്
വി.പി സത്യന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിന് ടെക്സാസിലെ ഓസ്റ്റിനില്‍ ഇന്ന് തുടക്കം. നോര്‍ത്ത് അമേരിക്കന്‍ സോക്കര്‍ ലീഗ് എന്നറിയപ്പെടുന്ന (NAMSL) ഈ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഓസ്റ്റിനിലെ മലയാളി ക്ലബായ ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സാണ്.
ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതു പരിപാടിയില്‍ റൗണ്ട് റോക്ക് സിറ്റി മേയര്‍ ക്രെയ്ഗ് മോര്‍ഗന്‍ മുഖ്യാതിഥിയായി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റും ഓസ്റ്റിന്‍ താളം ഗ്രൂപ്പിന്റെ ചെണ്ടമേളവും, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് മോഹിനി ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സ് ടീമിന്റെ നൃത്ത പരിപാടിയും മറ്റു സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ഫുട്ബാള്‍ മാമാങ്കമാണിത്. ടെക്സാസിലെ മികച്ച ടര്‍ഫ് ഫീല്‍ഡുകളുടെ സമുച്ചമായ റൗണ്ട് റോക്ക് മള്‍ട്ടിപര്‍പ്പസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് കളികളെല്ലാം. ഓഗസ്റ്റ് നാലിന് രാവിലെ പ്രാഥമിക റൗണ്ടുകള്‍ തുടങ്ങി ഓഗസ്റ്റ് ആറിന് വൈകിട്ട് ഫൈനല്‍ നടക്കും.
അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നായി 19 ടീമുകള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. 35 + കാറ്റഗറി സെവന്‍സ് ടൂര്‍ണമെന്റും ഇതോടൊപ്പം നടക്കും.
ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി NAMSL പ്രഡിസ്റ്റന്റ് അജിത് വര്‍ഗീസ് പറഞ്ഞു. ലൈവ് സ്ട്രീമിങ് ഓസ്റ്റിന്‍ സ്ട്രൈക്കേഴ്സിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.