'ഇന്ത്യ' സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് സോണിയയും നിതീഷും എത്തുമെന്ന് സൂചന

'ഇന്ത്യ' സഖ്യത്തിന്റെ നേതൃത്വത്തിലേക്ക് സോണിയയും നിതീഷും എത്തുമെന്ന് സൂചന

പൂനെ: പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മയായ 'ഇന്ത്യ'യുടെ ഏകോപന സമിതി നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എത്തിയേക്കും.

ഇന്ത്യ സഖ്യത്തിന്റെ പതിനൊന്നംഗ ഏകോപന സമിതിയുടെ ചെയര്‍പേഴ്സണായി സോണിയയെയും കണ്‍വീനറായി നിതീഷിനേയും തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. മുംബൈയില്‍ ഓഗസ്റ്റ് 31 നും സെപ്റ്റംബര്‍ ഒന്നിനുമായി നടക്കുന്ന ദിദ്വിന യോഗത്തില്‍ ഇരുവരുടേയും പേര് നിര്‍ദേശിക്കാന്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കിടയില്‍ ഏകദേശ ധാരണയായി.

സോണിയ ഗാന്ധി തന്നെ ഏകോപന സമിതിയെ നയിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം. അവര്‍ വിസമ്മതിക്കുന്ന പക്ഷം നേതൃസ്ഥാനത്തേക്ക് സോണിയ നിര്‍ദേശിക്കുന്ന ആളെ പരിഗണിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സോണിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിതീഷിനെ കണ്‍വീനറാക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ടായില്ല എന്നാണറിയുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗത്തില്‍ ഏകോപന സമിതിയെ തിരഞ്ഞെടുക്കുമെന്ന് ജൂലൈ 18 ന് നടന്ന യോഗത്തിന് ശേഷം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.