ന്യൂഡല്‍ഹി: കൂടുതല്‍ പ്രതീക്ഷ പകര്‍ന്ന് ചന്ദ്രയാന്‍ 3 ല്‍ നിന്നുള്ള ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസമാണ് ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്.
ഇന്നലെ രാത്രി ഏഴിനാണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കടന്നത്. ബംഗളുരുവിലെ ഓപ്പറേഷന്‍ മിഷന്‍ കോംപ്‌ളക്‌സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് താഴ്ത്തിയത്.
ഓഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ നിന്ന് വേര്‍പെട്ട ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ എത്തിയിരുന്നില്ല. ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് കൂടുതല്‍ അടുക്കുന്ന പ്രക്രിയ തുടങ്ങൂ. ഇതിനായി അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17 ന് പേടകത്തില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ പുറത്തിറക്കും.
പിന്നീടുള്ള ദിവസങ്ങളില്‍ ചന്ദ്രനില്‍ സാവധാനം ഇറങ്ങാന്‍ പറ്റിയ സ്ഥലം ലാന്‍ഡര്‍ മൊഡ്യൂള്‍ പരിശോധിക്കും. സ്ഥലം കണ്ടെത്തിയാല്‍ ഇറങ്ങാനുള്ള ഒരുക്കം തുടങ്ങും. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 ഓടെ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.
പിന്നീട് ലാന്‍ഡറിലെ വാതില്‍ തുറന്ന് റോവര്‍ ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങും. ജൂലൈ 14 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പറന്നുയര്‍ന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.