കാപ്പിക്ക് രുചിവ്യത്യാസം; ഭാര്യയെ നിരീക്ഷിക്കാൻ ഒളിക്യാമറ, ദൃശ്യം കണ്ട് ഞെട്ടി ഭർത്താവ്

കാപ്പിക്ക് രുചിവ്യത്യാസം; ഭാര്യയെ നിരീക്ഷിക്കാൻ ഒളിക്യാമറ, ദൃശ്യം കണ്ട് ഞെട്ടി ഭർത്താവ്


വാഷിങ്ടണ്‍: ഭര്‍ത്താവിനെ കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. സംഭവത്തില്‍ യു.എസിലെ അരിസോണ സ്വദേശിയായ മെലഡി ഫെലിക്കാനോ ജോണ്‍സണെ അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ദിവസവും കുടിക്കുന്ന കാപ്പിയില്‍ അണുനാശിനി കലര്‍ത്തിനല്‍കിയാണ് യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ ഭര്‍ത്താവ് റോബി ജോണ്‍സണ്‍ തന്നെയാണ് സംഭവത്തില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. 

യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ റോബി ജോണ്‍സണ് ഈ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് ഭാര്യയുടെ നീക്കങ്ങളില്‍ സംശയം തോന്നിതുടങ്ങിയത്. മാര്‍ച്ച് മാസത്തില്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ താമസിക്കുന്നതിനിടെ ഭാര്യ കുടിക്കാന്‍ നല്‍കിയ കാപ്പിയുടെ രുചിവ്യത്യാസം ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.

തുടര്‍ന്ന് 'പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്' ഉപയോഗിച്ച് ജോണ്‍സണ്‍ പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ കാപ്പി കുടിക്കുന്നതായി നടിച്ച ജോണ്‍സണ്‍, ഭാര്യ അറിയാതെ ഒളിക്യാമറകളും സ്ഥാപിച്ചു. ഈ ക്യാമറദൃശ്യങ്ങളില്‍നിന്നാണ് ഭാര്യയുടെ ക്രൂരത കൃത്യമായി മനസിലായത്. തുടര്‍ന്നാണ് ജോണ്‍സണ്‍, അരിസോണയിലെ വ്യോമസേന ക്യാമ്പില്‍ തിരിച്ചെത്തിയശേഷം ദൃശ്യങ്ങള്‍ സഹിതം പോലീസിനെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.