ഗാസ: തെക്കന്‍ ഗാസയിലെ റഫയില്‍ ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇസ്രയേലിന്റെ വ്യോമാക്രമണം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഇസ്രയേലി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാസാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ഇസ്രയേല്‍ സൈന്യം പിന്മാറിയ ഗാസയില്‍ ഹമാസ് വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
സാധാരണക്കാരായ പാലസ്തീനികളെ പിടികൂടി പരസ്യമായി വെടിവച്ചു കൊല്ലുന്നത് പതിവാണ്. ഹമാസ് സമാധാനക്കരാര്‍ ലംഘനം നടത്തുകയാണെന്നും തിരിച്ചടി നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് പുതിയ സംഭവ വികാസങ്ങള്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ പേരില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിനെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മില്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്.
ബന്ദികളില്‍ കുറച്ച് പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരുടേത് കണ്ടെത്തല്‍ ദുഷ്‌കരമാണെന്ന് ഹമാസ് അറിയിച്ചിരുന്നു. മാത്രമല്ല ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ചിലത് യഥാര്‍ത്ഥ ബന്ദികളുടേതുമായിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.