ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച് 1800 രൂപയാക്കാന്‍ ആലോചന; പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച്  1800 രൂപയാക്കാന്‍ ആലോചന;  പ്രഖ്യാപനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിര്‍ദേശം ധനവകുപ്പ് പരിഗണിച്ചു വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പെന്‍ഷന്‍ വര്‍ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.

കേരളത്തിലെ 60 ലക്ഷം പേരിലേക്കാണ് ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍. ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നാണ് ഘട്ടം ഘട്ടമായി പെന്‍ഷന്‍ 2500 രൂപയാക്കി കൂട്ടുമെന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് 2021 ലാണ് അവസാനമായി പെന്‍ഷന്‍ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വര്‍ധനവൊന്നും ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കെ പെന്‍ഷന്‍ കൂട്ടുന്ന പ്രഖ്യാപനത്തിന് നീക്കം നടക്കുന്നത്. 200 രൂപയെങ്കിലും കൂട്ടി പെന്‍ഷന്‍ 1800 രൂപയാക്കാനുള്ള നിര്‍ദേശം വകുപ്പിന്റെ സജീവ പരിഗണനയിലാണ്.

ഇതോടൊപ്പം ഒരു മാസത്തെ കുടിശിക തീര്‍ത്ത് കൊടുക്കാനുള്ള തീരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിലും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനയിലും നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.