ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ലോക്സഭ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി

ഗാന്ധിനഗര്‍: 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന് എഎപി. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാല്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കുന്നത് സാധ്യമാണെന്ന് എഎപി ഗുജറാത്ത് സംസ്ഥാന കണ്‍വീനര്‍ ഇസുദാന്‍ ഗദ്വി പറഞ്ഞു.

എഎപിയും കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. ഇത് ഗുജറാത്തിലും നടപ്പിലാക്കും. ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണ്. സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസും എഎപിയും സഖ്യമായി മത്സരിക്കും എന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ആസൂത്രണം ചെയ്തത് പോലെ നടന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുജറാത്തില്‍ നിന്ന് 26 സീറ്റ് കിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സഖ്യം സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്നും കോണ്‍ഗ്രസ് ഗുജറാത്ത് വക്താവ് മനിഷ് ദോഷി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.