കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു. എഗ്മ സംവിധാനത്തിന്റെ സപ്പോര്‍ട്ടിലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ന്യൂമോണിയയും കരള്‍ രോഗവും മൂലം ജൂലൈ പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
റിവ്യൂ മീറ്റിംഗിന് ശേഷം ആരോഗ്യ വിവരം അറിയിക്കാമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ യോഗം ചേര്‍ന്നേക്കും. നടന്‍മാരായ ലാല്‍, സിദ്ദിഖ്, റഹ്മാന്‍, സംവിധായകരായ മേജര്‍ രവി, ബി. ഉണ്ണികൃഷ്ണന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍ തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖര്‍ ആശുപത്രിയിലെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.