കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു; യുവാവ് കസ്റ്റഡിയില്‍

കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ യുവതി കുത്തേറ്റു മരിച്ചു; യുവാവ് കസ്റ്റഡിയില്‍

കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ യുവതിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. ഹോട്ടലിലെ കെയര്‍ ടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷീദ് (31) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കലൂര്‍ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ ഇന്നലെ രാത്രി പത്തിന് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും അതിനിടയില്‍ നൗഷീദ് യുവതിയുടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു. രേഷ്മയുടെ മൃതദേഹം രാത്രി തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

രേഷ്മ എറണാകുളത്ത് ലാബ് അറ്റന്‍ഡര്‍ ആണെന്നാണ് വിവരം. സമൂഹ മാധ്യമത്തിലൂടെ രേഷ്മയുമായി മൂന്ന് വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്നും രണ്ടു ദിവസമായി തന്റെ കൂടെയുണ്ടെന്നുമാണ് നൗഷീദ് പൊലീസിനോട് പറഞ്ഞത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.