പാലക്കാട്: പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിളിൽ യാത്ര ചെയ്ത് പത്താം ക്ലാസ് വിദ്യാർഥി. ചിറ്റൂർ സ്വദേശിയായ അജിത്ത് കൃഷ്ണയാണ് പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൈക്കിളിൽ യാത്ര തിരിച്ചത്. 24 മണിക്കൂറിനുള്ളിൽ 300 കിലോമീറ്റർ ദൂരം മറികടന്ന് റെക്കോർഡ് നേടുക എന്നതാണ് അജിത്ത് കൃഷ്ണയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം പാലക്കാട് നിന്നു കശ്മീരിലെ വാഗാ അതിർത്തിയിലേക്ക് 4205.32 കിലോ മീറ്റർ 25 ദിവസം കൊണ്ട് സൈക്കിൾ യാത്ര നടത്തിയ താരമാണ് അജിത്ത് കൃഷ്ണ.
'യാത്രയ്ക്ക് 24 മണിക്കൂർ മതിയെന്നും കുറഞ്ഞ പ്രായത്തിൽ റെക്കോർഡ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും' അജിത്ത് കൃഷ്ണ പറഞ്ഞു. കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ മെട്രിക് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ അജിത്ത് കൃഷ്ണ കുട്ടിക്കാലം മുതലേ സൈക്ലിങ് പരിശീലിക്കുന്നു. പ്രണേഷ് രാജേന്ദ്രൻ, അർച്ചനഗീത എന്നിവരാണ് അജിത്തിന്റെ മാതാപിതാക്കൾ .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.