പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത്

 പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് തന്നെ; ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത്

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടത് മുന്നണിക്കായി ജെയ്ക് സി. തോമസ് തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് സിപിഎം വിമര്‍ശനം നേരിടുന്നതിനിടെയാണ് പ്രഖ്യാപനം.

റെജി സക്കറിയയുടെ പേരും പരിഗണനാ പട്ടികയില്‍ എത്തിയെങ്കിലും സിപിഎം ഘടകങ്ങളുടെ പിന്തുണ പരിഗണിച്ച് ജെയ്കിനെ

സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. എല്ലാ ഏരിയാ കമ്മിറ്റികളും ജെയ്കിന്റെ പേരാണ് ജില്ലാ കമ്മിറ്റിയ്ക്ക് നല്‍കിയത്. ജില്ലാ കമ്മിറ്റിയും ജെയ്കിന്റെ പേര് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. പിന്നാലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.

ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് രണ്ട് തവണ പരാജയപ്പെട്ട ജെയ്ക് ഇത് മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ വീണ്ടും പരീക്ഷണത്തിനിറങ്ങുന്നത്. 2016 ലെ കന്നിയംഗത്തിലായിരുന്നു ജെയ്ക്ക് ആദ്യം പരാജയം നേരിട്ടത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.