'കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കും'; പുസ്തകങ്ങള്‍ ഓണാവധിക്ക് ശേഷം സ്‌കൂളുകളില്‍ എത്തും

'കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കും'; പുസ്തകങ്ങള്‍ ഓണാവധിക്ക് ശേഷം സ്‌കൂളുകളില്‍ എത്തും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകങ്ങള്‍ ഓണാവധി കഴിഞ്ഞ സ്‌കൂളിലെത്തിക്കുമെന്ന് അദേഹം അറിയിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലം, ഗുജറാത്ത് കലാപം ഇത്തരത്തിലുള്ള ധാരാളം വിഷയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

ഇവ ഉള്‍ക്കൊള്ളിച്ച് പുതിയ പാഠപുസ്തകം തയാറാക്കി കഴിഞ്ഞു. ഓണാവധി കഴിഞ്ഞാല്‍ ഇത് കുട്ടികളുടെ കയ്യില്‍ എത്തിക്കും. ഈ ഭാഗങ്ങള്‍ പരീക്ഷയിലും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.