മോഡിയുടെ സ്വപ്ന പദ്ധതി 'പ്രോജക്ട് ചീറ്റ' ചീറ്റിപ്പോയോ? വിദേശത്ത് നിന്നെത്തിച്ച ഒന്‍പത് ചീറ്റയും ചത്തു

മോഡിയുടെ സ്വപ്ന പദ്ധതി 'പ്രോജക്ട് ചീറ്റ' ചീറ്റിപ്പോയോ? വിദേശത്ത് നിന്നെത്തിച്ച ഒന്‍പത് ചീറ്റയും ചത്തു

ന്യൂഡല്‍ഹി: രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച പദ്ധതികളിലൊന്നാണ് പ്രോജക്ട് ചീറ്റ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിക്കായി വന്‍ ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങളും നടന്നിരുന്നു.

ചീറ്റകളെ തുറന്നുവിടാന്‍ മോഡി വന്നതും ഫോട്ടോഷൂട്ട് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ രാജ്യത്ത് എത്തിച്ച ചീറ്റകളില്‍ ഒന്‍പത് എണ്ണമാണ് ഇതുവരെ ചത്തത്.

ഒരു വര്‍ഷം മുന്‍പാണ് എട്ട് നമീബിയന്‍ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വന്യജീവി കൈമാറ്റമായിരുന്നു അത്. അഞ്ച് മാസത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയിലെത്തിച്ചു. 70 വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും 20 ചീറ്റകളെ കുനോ ദേശീയ ഉദ്യാനത്തില്‍ എത്തിച്ചത്.

ഇതില്‍ ആറ് വലിയ ചീറ്റകളും മൂന്ന് ചീറ്റക്കുഞ്ഞുങ്ങളും ഇതിനോടകം ചത്തു. ഇനിയും ചീറ്റകള്‍ ചാകാനുള്ള സാധ്യത കൂടുതലാണെന്ന് വന്യജീവി വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.