പശ്ചിമ ബംഗാള്‍: ഇന്ത്യയില്‍ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ണാന്‍ ഇനങ്ങളിലൊന്നിന്റെ ചിത്രം ഫോറസ്റ്റ് ഓഫീസര്‍ പങ്കുവെച്ചു. പശ്ചിമ ബംഗാളിലെ ബക്സയിലാണ് ചിത്രം എടുത്തിരിക്കുന്നത്. ചിലരിത് മലബാര്‍ ഭീമന്‍ അണ്ണാന്‍ ആണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ മലയന്‍ ഭീമന്‍ അണ്ണാന്‍ ആണെന്നാണ് പറയുന്നത്.
അടുത്തിടെ, വന്യജീവികളെക്കുറിച്ചുള്ള രസകരമായ വസ്തുതകള്‍ പതിവായി പങ്കിടുന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഓഫീസറാണ് പര്‍വീണ്‍ കസ്വാന്‍. ഇന്ത്യയില്‍ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ണാന്‍ ഇനങ്ങളിലൊന്നിന്റെ ചിത്രമാണ് ഇപ്പോള്‍ പങ്കിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ അണ്ണാന്‍ ഇനങ്ങളില്‍ ഒന്ന്. നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ? ബക്സാ,'' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ഭീമാകാരമായ അണ്ണാന്‍ ഒരു മരത്തിന്റെ മുകളില്‍ നില്‍ക്കുന്നതായി ചിത്രത്തില്‍ കാണാം.
ഇക്കഴിഞ്ഞ അന്താരാഷ്ട്ര സിംഹ ദിനത്തോടനുബന്ധിച്ച് പര്‍വീണ്‍ കസ്വാന്‍ തന്നെ പങ്കുവെച്ച വീഡിയോയും സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു. സിംഹക്കുട്ടികള്‍ക്കൊപ്പം വെള്ളം കുടിക്കുന്ന സിംഹങ്ങളുടെ വീഡിയോ കാണേണ്ട കാഴ്ചയാണ്. കസ്വാന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കിട്ടത്.
ഇന്ത്യയ്ക്ക് വളരെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സസ്യജന്തുജാലങ്ങളുണ്ട്. കൂടാതെ ജൈവ വൈവിധ്യത്തിന്റെ വിശാലമായ ശ്രേണിയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.