പെയർലാൻഡ്: പെയർലാൻഡ് സെന്റ് മേരിസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി. ഓഗസ്റ്റ് പതിനൊന്ന് മുതൽ ഇരുപത് വരെയാണ് തിരുനാൾ നടത്തപ്പെടുന്നത്. വെള്ളിയാഴ്ച ഇടവക വികാരി ഫാ.ജോബി ജോസഫ് ചേലകുന്നേൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചതോടെയാണ് തിരുനാളിന് തുടക്കമായത്.
തിരുനാളിന്റെ ആദ്യ ദിവസമായ പതിനൊന്നാം തീയതി വെള്ളിയാഴ്ച ഹ്യൂസ്റ്റൺ സെന്റ് ജോസഫ് ഇടവക വികാരി ഫാ. ജോണികുട്ടി പുളിശേരി ദിവ്യബലിക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 12 ശനിയാഴ്ച നടത്തപ്പപ്പെട്ട വിശുദ്ധ കുർബാനക്ക് ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനയ ഇവകയിലെ സഹ വൈദികൻ ഫാ. ജോസഫ് തച്ചാറ മുഖ്യകാർമികനായി. ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോബി ജോസഫ് ചേലകുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. ഓഗസ്റ്റ് പതിനഞ്ച് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. സുനിൽ പടിഞ്ഞേക്കരയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടത്തപ്പെടും.
ആഗസ്റ്റ് 16,17 ദിവസങ്ങളിൽ ഇടവക വികാരിയുടെ കാർമികത്വത്തിൽ വൈകിട്ട് ഏഴ് മണിക്ക് വിശുദ്ധ കുർബാന നടക്കും. ഓഗസ്റ്റ് 18 വെള്ളിയാഴ്ചത്തെ ദിവ്യബലിക്ക് ബോസ്റ്റൺ സെന്റ് തോമസ് ഇടവക വികാരി ഫാ. സ്റ്റീഫൻ കണിപ്പള്ളിൽ നേതൃത്വം നൽകും. ഫാ. ഷിജു അഗസ്റ്റിൻ ചുരക്കൽ സിഎംഐ, ഫാ മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് എന്നിവർ സഹകാർമികരാകും.
ഓഗസ്റ്റ് 19 ശനിയാഴ്ചത്തെ റാസ കുർബാനക്ക് ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് മുഖ്യ കാർമികനാകും. ഫാ. സ്റ്റീഫൻ കണിപ്പള്ളിൽ, ഫാ. ഷിജു അഗസ്റ്റ്യൻ ചുരക്കൽ സിഎംഐ, ഫാ ജോബി ചേലകുന്നേൽ എംസിബിഎസ്, എന്നിവർ സഹ കാർമികരാകും. സമാപന ദിവസമായ ഓഗസ്റ്റ് 20 ഞായറാഴ്ച ഫാ. ഷിജു അഗസ്റ്റിൻ ചുരക്കൽ സിഎംഐ യുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടത്തപ്പെടും. ഫാ. മാത്യൂസ് പയ്യപ്പിള്ളി എംസിബിഎസ് സഹകാർമികനാകും. ഫാ. സ്റ്റീഫൻ കണിപ്പള്ളിൽ എംസിബിഎസ് വചന സന്ദേശം നൽകും.
ഇടവക വികാരി ഫാ.ജോബി ജോസഫ് ചേലകുന്നേൽ ട്രസ്റ്റിമാരായ എബ്രഹാം തോമസ്, കുര്യൻ ഡേവിഡ്, ജെയിംസ് മാത്യു, ജോഷി വർഗീസ് എന്നിവരുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ ഇടവക തിരുനാളിനുവേണ്ടിയുള്ള തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.