കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനത്തിന്റെ വീല്‍നട്ട് ഊരി മാറി. ഇന്ന് വൈകുന്നേരം സിഎംഎസ് കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് വാഹനത്തിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്.
വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.
അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ല. സത്യം പുറത്തു വരണം. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.