ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍തല ചര്‍ച്ച ഇന്നു നടക്കും.
ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി നയിക്കും. സേനാതലത്തില്‍ നടത്തുന്ന പത്തൊമ്പതാം ചര്‍ച്ചയാണിത്.
ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും ഒരേ വേദിയില്‍ വരാനിരിക്കെയാണ് സേനാതല ചര്‍ച്ച നടക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 23ന് ആണ് ഇരു സേനകളും ഒടുവില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.