വനംവകുപ്പിന്റെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍

വനംവകുപ്പിന്റെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ വനംവകുപ്പ് തുടങ്ങിയ സംസ്ഥാനത്തെ ആദ്യ മ്യൂസിയം നാടിന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ സമര്‍പ്പിച്ചു. വനം വകുപ്പ് ദക്ഷിണ മേഖലയുടെ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന കുളത്തൂപ്പുഴ റെയിഞ്ചിലാണ് ഫോറസ്റ്റ് മ്യൂസിയം ആരംഭിക്കുന്നത്.

പ്രകൃതിയും അതിന്റെ സംസ്‌കാരവും ജൈവവൈവിധ്യവും സംബന്ധിച്ച വിജ്ഞാനം എല്ലാവര്‍ക്കും പകര്‍ന്നു കൊടുക്കുകയാണു മ്യൂസിയത്തിലൂടെ വനം വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. വിനോദ സഞ്ചാരത്തിനും മ്യൂസിയം പ്രാധാന്യം നല്‍കുന്നു.

സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു.മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കുമെന്നും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും. മാതൃകാസ്ഥാപനമായി മാറ്റിയെടുത്ത് വനത്തെപ്പറ്റിയുള്ള അറിവുകള്‍ നല്‍കുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സജീവവുമാക്കുവാനാണ് വകുപ്പിന്റെ തീരുമാനം.

ഇക്കോടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കുളത്തൂപ്പുഴയും തെന്മലയും ഉള്‍പ്പെടുന്ന ടൂറിസം പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വനത്തിനും വന്യജീവികളുടെ നിലനില്‍പ്പിനും ഭീഷണിയായ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടതുണ്ടെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.