സ്കൂളുകള്‍ തുറക്കുന്നു, ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തില്‍ ഇളവ്

സ്കൂളുകള്‍ തുറക്കുന്നു, ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തില്‍ ഇളവ്

അബുദാബി: സ്കൂളിലും നഴ്സറികളിലും പോകുന്ന മക്കളുളള ഫെഡറല്‍ സർക്കാർ ജീവനക്കാർക്ക് സ്കൂള്‍ തുറക്കുന്ന ആദ്യ ദിനത്തില്‍ ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച് യുഎഇ. അടുത്തവാരം സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം. നഴ്സറികളും കിന്‍റർഗാർട്ടനിലും പോകുന്ന മക്കളാണെങ്കില്‍ ആദ്യ ആഴ്ചയും ജോലി സമയത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അതസമയം ജോലിയെ ബാധിക്കാത്ത തരത്തിലാകണം ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

സ്കൂളുകളില്‍ പോകുന്ന മക്കളുടെ മാതാപിതാക്കള്‍ക്ക് സ്കൂളുകളില്‍ പോകുന്ന സമയത്തും തിരികെ കുട്ടികളെ കൊണ്ടുവരുന്ന സമയത്തും ഇളവ് അനുവദിക്കും. എന്നാല്‍ ഇത് മൂന്ന് മണിക്കൂറില്‍ അധികമാകരുത്. സ്കൂള്‍ കരിക്കുലത്തിന് അനുസരിച്ച് സ്കൂള്‍ ആരംഭിക്കുന്ന ദിനത്തില്‍ വ്യത്യാസമുണ്ടെങ്കിലും ആനുകൂല്യം ഉപയോഗപ്പെടുത്താം.

നഴ്സറികളും കിന്‍റർഗാർട്ടനിലും പോകുന്ന മക്കളാണെങ്കില്‍ ആദ്യ ഒരാഴ്ചവരെ സമയത്തില്‍ ഇളവ് അനുവദിക്കും. ഇത് കൂടാതെ രക്ഷാകർത്വയോഗത്തിനായി സ്കൂളില്‍ പോകണമെങ്കിലും കുട്ടികളുടെ കലാകായികബിരുദദാന ചടങ്ങുകളില്‍ പങ്കെടുക്കാനും മൂന്ന് മണിക്കൂർ വരെ ജോലി സമയത്തില്‍ ഇളവ് അനുവദിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.