‘ഞാൻ നിന്നെ നിരീക്ഷിക്കുന്നു’; ചന്ദ്രയാൻ 3ന്റെ ലാൻഡറിൻറെ ചിത്രം പകർത്തി ചന്ദ്രയാൻ 2

‘ഞാൻ നിന്നെ നിരീക്ഷിക്കുന്നു’; ചന്ദ്രയാൻ 3ന്റെ  ലാൻഡറിൻറെ ചിത്രം പകർത്തി ചന്ദ്രയാൻ 2

ബം​ഗളൂരു: ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങിയ ലാൻഡറിന്റെ ചിത്രങ്ങളാണ് ഐഎസ്ആർഒ പങ്കിട്ടത്. 2019 ൽ ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററിന്‌റെ ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തു വിട്ടത്.

ചന്ദ്രൻറെ പ്രതലത്തിലുള്ള ലാൻഡറിനെയും ചിത്രത്തിൽ കാണാം. ‘ഞാൻ നിന്നെ നിരീക്ഷിക്കുന്നു’ എന്ന കുറിപ്പോടെയാണ് എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ചന്ദ്രനെ വലംവെക്കുന്നതിനിടെ ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറയാണ് (OHRC) ലാൻഡറിൻറെ ചിത്രം പകർത്തിയത്. ഏറ്റവും മികവുറ്റ കാമറയാണ് ചന്ദ്രയാൻ 2ലെ ഓർബിറ്ററിലേത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൻറെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.

ഐ.എസ്.ആർ.ഒ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 2 ഭാഗികമായി പരാജയപ്പെട്ടിരുന്നു. 2019 സെപ്റ്റംബർ ഏഴിന് പുലർച്ചെ നടന്ന സേഫ്റ്റ് ലാന്റിങിന്റെ അവസാനഘട്ടത്തിൽ വിക്രം ലാന്ററുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് നിന്നാണ് അന്ന് തിരിച്ചടി നേരിട്ടത്. ഇതോടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിരങ്ങുകയും ചെയ്തു. എന്നാൽ പ്രധാനഭാഗമായ ഓർബിറ്റർ ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ട പുതിയ ചിത്രങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.