ന്യൂഡൽഹി: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വീഡിയോ. കൊച്ചു കുട്ടികളിൽ പോലും മതത്തിന്റെയും ജാതിയുടെയും വിത്ത് പാകുകയാണ് ഇത്തരം സ്കൂളുകൾ ചെയ്യുന്നത്.
മുസ്ലിം വിദ്യാർഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോക്കെതിരെ നവ മാധ്യമങ്ങളിലടക്കം വൻ രോക്ഷ പ്രകടനം. ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിയെ സഹ വിദ്യാർത്ഥികളെകൊണ്ട് അധ്യാപിക തല്ലിക്കുകയായിരുന്നു. മുസ്ലീം വിദ്യാർത്ഥിയെ മാറിമാറി തല്ലാൻ ക്ലാസിലെ മറ്റ് കുട്ടികളെ ഒന്നിന് പുറകെ ഒന്നായി അധ്യാപിക വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
ഗണിത ക്ലാസിലായിരുന്നു സംഭവം. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മർദ്ദിക്കാൻ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. കുട്ടിയെ കൂടുതൽ തല്ലാനും അധ്യാപിക പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുസ്ലീം വിദ്യാർത്ഥികളിൽ ഒരാളോട് വിദ്യാർത്ഥിയുടെ അരയിൽ അടിക്കാനും അധ്യാപിക ആവശ്യപ്പെടുന്നുണ്ട്.
അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷൻ അറിയിച്ചു. അതേസമയം, സംഭവം ഒത്തുതീർപ്പായതിനാൽ സ്‌കൂളിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കുട്ടിയെ ഇനി ആ സ്‌കൂളിൽ അയക്കില്ലെന്നും സ്‌കൂൾ ഫീസ് തിരികെ നൽകിയെന്നും വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു. അധ്യാപികയുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂളെന്ന പവിത്ര സ്ഥാപനത്തെപോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നും ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാനില്ലെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
ഇതാണ് ബിജെപി വിതച്ച ഇന്ധനം. ഇന്ത്യ കത്തിക്കയറുകയാണ്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് സ്നേഹം പഠിപ്പിക്കണമെന്നും രാഹുൽ എക്‌സിൽ പോസ്റ്റ് ചെയ്തു. അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോൾ വിഷയത്തിൽ നടൻ ഹരീഷ് പേരടി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതിയെന്ന് കേന്ദ്ര സർക്കാർ മറക്കരുതെന്ന് പേരടി കുറിച്ചു.
ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്‌കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്..അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല..മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ്..ആ സ്‌കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു..വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുതെന്ന് പേരടി കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.