ഡല്‍ഹി: 2024ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിനായുള്ള മല്‍സരത്തില്‍ അരവിന്ദ് കേജ്രിവാള്‍ ഉണ്ടാവില്ലെന്ന പരസ്യ പ്രസ്താവനയുമായി ആംആദ്മി മന്ത്രി. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷിയാണ് കേജ്രിവാളിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്നത്.
പ്രധാനമന്ത്രിയാവാന്‍ കേജ്രിവാളിനു കഴിയുമെന്ന പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കറിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദേശീയ വക്താവിന്റേതു വ്യക്തിഗതമായ അഭിപ്രായം മാത്രമായിരിക്കുമെന്ന് പറഞ്ഞ അതിഷി പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടത്തില്‍ കേജ്രിവാളില്ലെന്ന് ആവര്‍ത്തിച്ചു.
ഇന്ത്യ-മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടിയെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുകയാണു മുഖ്യമെന്നും അതിഷി ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ ജനക്ഷേമപരമായ മികച്ച ഭരണം വിലയിരുത്തി കേജ്രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ യോഗ്യനാണെന്നായിരുന്നു പാര്‍ട്ടി വക്താവ് പ്രിയങ്ക കക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രിയങ്കയ്ക്കു പുറമെ മന്ത്രിയായ ഗോപാല്‍ റാ അടക്കമുള്ള മറ്റു മുതിര്‍ന്ന നേതാക്കളും കേജ്രിവാളിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു.
കേജ്രിവാള്‍ പ്രധാനമന്ത്രിയായി കാണാന്‍ പാര്‍ട്ടിയിലെ പലരും ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു റാ പറഞ്ഞത്. അതേ സമയം അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികളാരും രംഗത്തുവന്നിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.