കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ ഇന്ന് ഹാജരാകില്ല; തിങ്കളാഴ്ച്ച ഹാജരാകാന്‍ വീണ്ടും നോട്ടീസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ ഇന്ന് ഹാജരാകില്ല; തിങ്കളാഴ്ച്ച ഹാജരാകാന്‍ വീണ്ടും നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്‍ ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകില്ല. അടുത്ത തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ അസൗകര്യം പറഞ്ഞതിനാലാണ് അടുത്ത തിങ്കളാഴ്ച്ച ഹാജരാകാന്‍ ഇഡി പുതിയ നോട്ടീസ് നല്‍കിയത്.
ഹാജരാകുമ്പോള്‍ 10 വര്‍ഷത്തെ നികുതി രേഖകള്‍ സമര്‍പ്പിക്കണമെന്നും ഇഡി നിര്‍ദേശം നല്‍കി.

കേസിലെ ബിനാമി ഇടപാടുകാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മതിയായ ഈടില്ലാതെയാണ് വലിയ തുകകള്‍ വായ്പയായി അനുവദിച്ചിരുന്നു. ഇതോടെ ബാങ്ക് സാമ്പത്തികമായി തകര്‍ന്നു. അതേ തുടര്‍ന്നാണ് ഇഡി ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച്ച എ.സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. 23 മണിക്കൂര്‍ നീണ്ട പരിശോധനയായിരുന്നു അന്ന് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.