ബംഗളൂരു: റോവറിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തന വീഡിയോയും സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്താന്‍ റോവര്‍ കറങ്ങുന്ന വീഡിയോയും പങ്കുവെച്ച് ഐഎസ്ആര്‍ഒ. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവെച്ചത്. 'അമ്പിളി അമ്മാവന്റെ മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടിയെ പോലെ' എന്ന തലക്കെട്ടോടെയാണ് ഐഎസ്ആര്‍ഒ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ചന്ദ്രയാന്‍-3. രണ്ടാമത്തെ ഉപകരണവും സള്‍ഫറിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെയാണ് സാനിധ്യം ഉറപ്പിച്ചത്. ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ് റേ സ്‌പെക്ട്രോസ്‌കോപാണ് ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ്പും ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മറ്റ് ചില ചെറിയ മൂലകങ്ങളും എപിഎക്‌സ്എസ് കണ്ടെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.
ചന്ദ്രയാന്‍ മൂന്നിന്റെ കണ്ടെത്തല്‍ പ്രദേശത്തെ സള്‍ഫറിന്റെ ഉറവിടത്തെക്കുറിച്ച് പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.