ജയ്പൂര്‍: കര്‍ഷക സംഘടന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിവന്ന പ്രതിഷേധം സംഘര്‍ഷാവസ്ഥയിലെത്തി. ബാരിക്കേഡ് മറികടന്ന് ദില്ലിക്ക് പോവാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ജയ്പുര്‍ ദില്ലി ഹൈവേയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, മാറ്റങ്ങള്‍ ആലോചിക്കാന്‍ സമിതി ഉണ്ടാക്കാം, താങ്ങുവിലയ്ക്ക് നിയമസംരക്ഷണം നല്‍കുന്നതില്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട് തേടാം എന്നിങ്ങനെയാണ് കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചത്. എന്നാല്‍ സമിതി രൂപീകരിച്ചത് കൊണ്ട് മാത്രം പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണ്.
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ തീര്‍ത്ത് പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ വിട്ടു വീഴ്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന. ഈ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കാതെ മാറ്റിവയ്ക്കാനാകുമോ എന്ന പരിശോധനയുണ്ടാകും.
ചട്ടങ്ങള്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന് വച്ചുതാമസിപ്പിക്കാം. ഇത്തരം അനുകൂല നിലപാടുണ്ടായാല്‍ സമരം അവസാനിപ്പിക്കുന്ന കാര്യം സംഘടനകള്‍ ചര്‍ച്ച ചെയ്‌തേക്കും. പഞ്ചാബിനും ചത്തീസ്ഗഡിനും രാജസ്ഥാനും പുറമെ കേരള നിയമസഭയും നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയത് കര്‍ഷകര്‍ സ്വാഗതം ചെയ്യുതു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.