ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പാറശാല സ്വദേശി; കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടല്‍

ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പാറശാല സ്വദേശി; കുട്ടിയുടെ ജീവന്‍ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടല്‍

കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് തിരുവനന്തപുരം പാറശാല ചെങ്കല്‍ സ്വദേശി സതീശ് ആണെന്ന് പൊലിസ്. പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു.

പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും തിരച്ചില്‍ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരം കുറ്റവാളിയായ സതീശിനെതിരെ എറണാകുളം ജില്ലയില്‍ മാത്രം പത്തില്‍ കൂടുതല്‍ കേസുകളുണ്ട്.

ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബിഹാര്‍ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കള്‍.

കുട്ടിയുടെ അച്ഛന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തേക്ക് പോയതിനാല്‍ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കള്‍ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പ്രതി വീടിന്റെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്.

ജനല്‍വഴി കൈയ്യിട്ട് വാതില്‍ തുറന്ന ഇയാള്‍ കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതില്‍ പുറത്തുനിന്ന് പൂട്ടി കടന്നു കളയുകയായിരുന്നു. പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ വിവരമറിയുന്നത്.

ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.

സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് പ്രാഥമിക സൂചനകള്‍ ലഭിച്ചിരുന്നു. പ്രതിയെ കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞതാണ് പൊലീസിന് സഹായകരമായത്. ഇയാള്‍ ജില്ല വിട്ടുപോകാതിരിക്കാന്‍ വിപുലമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.