ആലുവ പീഡനക്കേസ്: പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയില്‍

ആലുവ പീഡനക്കേസ്: പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: ആലുവ പീഡനക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന തിരുവനന്തപുരം സ്വദേശി പൊലീസ് കസ്റ്റഡിയില്‍. പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ബാര്‍ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്നന്നും ഒരാള്‍ കുട്ടിയുമൊത്ത് പോകുന്നത് കണ്ടെന്നുമാണ് ദൃക്‌സാക്ഷി മൊഴി. പെട്ടെന്ന് തന്നെ വീട്ടുകാരെയും പൊലീസിനെനയും വിവരമറിയിക്കുകയായിരുന്നു.

സ്ഥിരം കുറ്റവാളിയാണെന്നും മോഷണക്കേസിലടക്കം പിടിയിലായിട്ടുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ഇയാള്‍ ഈ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മുന്‍പും മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.