കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തോതിലുള്ള വോട്ട് ചോര്‍ച്ച. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസ് നേടിയത് 54,328 വോട്ടാണ്. മണ്ഡലത്തില്‍ 9000 പുതിയ വോട്ടര്‍മാര്‍ കൂടിയിട്ടും എല്‍ഡിഎഫിന് 12,682 വോട്ടിന്റെ എണ്ണത്തിന്റെ കുറവാണ് വന്നത്.
ഇത്തവണ ജെയ്ക്ക് സി തോമസിനെ തന്നെ കളത്തിലിറക്കി ഉപതിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫിന് 41,644 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 12,684 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ഇത് എവിടെ പോയി എന്ന് സിപിഎം പരിശോധന നടത്തേണ്ടി വരും.
പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ജയിച്ചത്. 36,454 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഒരു ഘട്ടത്തില്‍ 40,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന റൗണ്ടുകളില്‍ ജെയ്ക്ക് കൂടുതല്‍ വോട്ടുകള്‍ പിടിച്ചതോടെ ചാണ്ടി ഉമ്മന്റെ ലീഡ് നില കുറയുകയായിരുന്നു.
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി 63,372 വോട്ടുകള്‍ പിടിച്ച സ്ഥാനത്ത് ഇത്തവണ മകന്‍ ചാണ്ടി ഉമ്മന്‍ 78098 വോട്ടുകളാണ് പിടിച്ചത്. തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പോലെ ബിജെപിക്കും തിരിച്ചടി നേരിട്ടു.
യുവ നേതാവായ ലിജിന്‍ ലാലിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകള്‍ മാത്രമാണ് പിടിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തവണ 11,000 വോട്ടുകള്‍ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോര്‍ച്ച. 5247 വോട്ടുകളുടെ ചോര്‍ച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.