അബൂജ: നൈജീരിയയിൽ റെക്ടറിക്ക് തീകൊളുത്തി സെമിനാരി വിദ്യാർത്ഥിയെ കൊലപ്പെടുത്തി ഇസ്ലാമിക തീവ്രവാദികൾ. ഫുലാനി മുസ്ലിം തീവ്രവാദികളാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. സെപ്റ്റംബർ ഏഴാം തീയതിയാണ് ദാരുണമായ സംഭവം നടന്നത്. റാഫേൽ ഫാടാൻ ഇടവക ദൈവാലയത്തിന്റെ റെക്ടറിക്കാണ് ഫുലാനി ഗോത്ര തീവ്രവാദികൾ തീവച്ചത്.
കഫഞ്ചാൻ രൂപതയുടെ മെത്രാൻ ജൂലിയസ് യാക്കൂബു സെമിനാരി വിദ്യാർത്ഥിയായ നാമാൻ ധൻലാമിയുടെ മരണം സ്ഥിരീകരിച്ചു. ഇടവക വികാരിയെ തട്ടികൊണ്ട് പോകുക എന്ന ലക്ഷ്യമായിരുന്നു അക്രമികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ അത് വിഫലമായപ്പോൾ അദേഹം താമസിക്കുന്ന കെട്ടിടത്തിന് തീയിടാൻ തീരുമാനിക്കുകയായിരുന്നു.
ദൈവാലയത്തിലെ വികാരി ഫാ. ഇമ്മാനുവൽ ഒക്കോളോയും സഹായിയും രക്ഷപ്പെട്ടുവെങ്കിലും വൈദിക വിദ്യാർത്ഥി ക്രൂരമായി കൊല്ലപ്പെടുകയായിരിന്നു. ആക്രമണം ഒരു മണിക്കൂർ നീണ്ടെങ്കിലും പട്ടാളത്തിന്റെ ഭാഗത്തു നിന്ന് യാതൊരുവിധത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് ബിഷപ്പ് ജൂലിയസ് യാക്കൂബു പറഞ്ഞു. നൈജീരിയക്കാർ സുരക്ഷിതരല്ലായെന്നും സുരക്ഷാ സേനയുടെ യാതൊരു സംരക്ഷണവും തങ്ങൾക്ക് ലഭിക്കുന്നില്ലായെന്നും അദേഹം കൂട്ടിച്ചേർത്തു.
സെമിനാരി വിദ്യാർഥിയുടെ മരണം വലിയൊരു നഷ്ടമാണെന്നും ബിഷപ്പ് പറഞ്ഞു. രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ അധ്യക്ഷനായി സേവനം ചെയ്തിരുന്ന വൈദികനായ ഫാ. മാർക്ക് ചേയ്റ്റനം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. സെമിനാരി വിദ്യാർത്ഥിയുടെ കൊലപാതകത്തെയും, കടുണയിൽ നിന്നും എസക്കിയേൽ നൂഹു എന്ന സെമിനാരി വിദ്യാർത്ഥി അടുത്ത ദിവസം തട്ടിക്കൊണ്ടുപോകപ്പെട്ട സംഭവത്തെയും അപലപിച്ചു സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡും രംഗത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.