തിരുവനന്തപുരം: യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രി ആവാന്‍ ശ്രമിച്ചതിന്റെ പരിണിത ഫലമായാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയനായതെന്ന ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.
മുഖ്യമന്ത്രിയും ദല്ലാളും തമ്മിലെ സംഭാഷണത്തില്‍ തങ്ങള്‍ മൂന്നാം കക്ഷിയാണ്. അതിനാല്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അവര്‍ക്ക് പറയാനുള്ളത് പറഞ്ഞുതീരട്ടെ, കേള്‍ക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണ്. ശത്രുക്കള്‍ക്ക് ആയുധമുണ്ടാക്കിക്കൊടുക്കാന്‍ തയ്യാറല്ല. സ്‌കൂള്‍ കാലം മുതല്‍ മരിക്കുന്നതു വരെ ഉമ്മന്‍ ചാണ്ടിയുടെ കൂടെ ഉണ്ടായിരുന്ന ആളാണ് താനെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
താങ്കള്‍ക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടിയാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ വിവാദം ഉയര്‍ത്തിയതെന്ന് ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തോട് 'ഈ തമാശകേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ചിന്നത്തമാശ എന്നല്ലാതെ, അതിനെ ഗൗരവമായി ഒട്ടും കാണുന്നേയില്ല. ഞാന്‍ ആരാണെന്ന് എനിക്കും അറിയാം, എന്താണെന്ന് നാട്ടുകാര്‍ക്കുമറിയാം' എന്നായിരുന്നു അദേഹത്തിന്റെ മറുപടി.
മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാവണമെന്ന് ചെന്നിത്തല ആഗ്രഹിക്കും എന്ന് വിശ്വാസമില്ല. ഉണ്ടെങ്കില്‍ അദ്ദേഹം പറയട്ടേയെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
ടെന്നി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ചാണ്ടി അറിഞ്ഞില്ലെന്ന കെസി ജോസഫിന്റെ ആരോപണം താങ്കളെ ലക്ഷ്യമിട്ടായിരുന്നില്ലെന്നേ എന്ന ചോദ്യത്തോട് 'ഇരിക്കുന്ന സ്ഥാനത്തോട് നീതിപുലര്‍ത്തണം' എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.