ജോയ് ആലൂക്കാസ് ജ്വല്ലറി മാനേജര്‍ ജോജന്‍ തോമാസിന്റെ മാതാവ് റോസി തോമാസ് നിര്യാതയായി

ജോയ് ആലൂക്കാസ് ജ്വല്ലറി മാനേജര്‍ ജോജന്‍ തോമാസിന്റെ മാതാവ് റോസി തോമാസ് നിര്യാതയായി

ലണ്ടന്‍: ലണ്ടനിലെ ജോയ് ആലൂക്കാസ് ജ്വല്ലറി മാനേജര്‍ ജോജന്‍ തോമാസിന്റെ മാതാവ് ചാലക്കുടി ചിറയത്ത് റോസി തോമാസ് (84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ചാലക്കുടി സെന്റ് മേരീസ് ഫോറോന ദേവാലയ സെമിത്തേരിയില്‍.

മക്കള്‍: മോളി ഡൊമിനിക്, ജോജന്‍ തോമാസ്, ജീജ മാത്തച്ചന്‍. മരുമക്കള്‍: പി.പി ഡൊമിനിക്, പ്രതിഭാ ജോജന്‍, മാത്യു മാനാടന്‍.

പരേത രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായിരുന്നു. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികയായിരുന്ന റോസി മാള സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.