ഡോക്ടർമാരുടെ നിർദേശങ്ങൾക്ക് മുന്നിൽ കടുംപിടിത്തം; സ്വന്തം ജീവൻ അപകടത്തിലാക്കി അമ്മ രക്ഷിച്ചത് തന്റെ ​ഗർഭസ്ഥ ശിശുവിനെ

ഡോക്ടർമാരുടെ നിർദേശങ്ങൾക്ക് മുന്നിൽ കടുംപിടിത്തം; സ്വന്തം ജീവൻ അപകടത്തിലാക്കി അമ്മ രക്ഷിച്ചത് തന്റെ ​ഗർഭസ്ഥ ശിശുവിനെ

മിഷി​ഗൺ: ‌ 'എന്റെ കുഞ്ഞിനെ കൊന്ന് എനിക്ക് ജീവിക്കേണ്ട' മസ്തിഷ്ക കാൻസർ മൂലം ​മിഷിഗണിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന താഷ കാൻ എന്ന യുവതിയോട് ഡോക്ടർമാർ അബോർഷൻ നിർ‌ദേശിച്ചപ്പോൾ പറഞ്ഞ വാക്കുകളാണിവ. അപൂർവവും ​ഗുരുതരവുമായ അനാപ്ലാസ്റ്റിക് ആസ്ട്രോസൈറ്റോമ എന്ന കാൻസറാണ് യുവതിയെ പിടികൂടിയത്.

കാൻസർ രോ​ഗ നിർണയം നടത്തുമ്പോൾ യുവതി 20 ആഴ്ച ​ഗർഭിണിയായിരുന്നു. ഉദരത്തിൽ കുഞ്ഞുള്ളപ്പോൾ ചികിത്സ സാധ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർ‌ ​ഗർഭഛിദ്രത്തിന് നിർദേശിച്ചത്. എന്നാൽ നിശ്ചയദാർഡ്യത്തോടെ നിന്നതുകൊണ്ട് 2022 ൽ ആരോ​ഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകി.

ഭാര്യയുടെ ആ തീരുമാനത്തിന് എന്റെ പൂർണ പിന്തുണയുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് എനിക്കറിയാമായിരുന്നെന്ന് താഷയുടെ ഭർത്താവ് പറഞ്ഞു. ഒരു വയസുള്ള മകൾ ഗ്രേസി ഭർത്താവ് ടെയ്‌ലർ രണ്ട് വയസ്സുള്ള മകൻ ഡെക്‌ലൻ എന്നിവർക്കൊപ്പമാണ് താഷ കാൻ ഇപ്പോൾ താമസിക്കുന്നത്. എന്റെ കുഞ്ഞിന് ആത്യന്തികമായി ക്യാൻസറുമായി യാതൊരു ബന്ധവുമില്ല, അതിനാൽ അവളെ കൊല്ലുന്നത് ക്യാൻസറിനെ അകറ്റാൻ പോകുന്നില്ലെന്ന് ഉറച്ചു വിശ്വസിച്ചെന്ന് യുവതി പറഞ്ഞു. അവൾ എന്റെ കുഞ്ഞായിരുന്നു, അവളെ ദൈവം കൈവിടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.

ഗർഭിണിയായിരിക്കുമ്പോൾ ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠനം നടത്തി ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തുകയും വ്യായാമത്തിൽ ഏർപ്പെടുകയും ചെയ്തു. ഒരു വർഷത്തിൽ താഴെ മാത്രമേ ജീവിക്കാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന വളരെ ​ഗുരുതരമായ ട്യൂമർ ആണ് പിടികൂടിയിരിക്കുന്നത്. തത്ക്കാലം കീമോതെറാപ്പിയോ റേഡിയേഷനോ വേണ്ടെന്നാണ് താഷിന്റെയും ഭർത്താവിന്റെയും തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.