ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം വേണം; 50% സംവരണ പരിധി ലംഘിക്കണം :എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സംവരണം വേണം; 50% സംവരണ പരിധി ലംഘിക്കണം :എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് :ഒബിസി വിഭാഗങ്ങൾ ഇന്ത്യൻ ജനസംഖ്യയുടെ 80 ശതമാനത്തിൽ അധികമായതിനാൽ അവർക്കു നൽകുന്ന 27% സംവരണം വളരെച്ചെറുതാണെന്ന്  ചൂണ്ടികാട്ടി  50% സംവരണം എന്ന പരിധി ലംഘിക്കണമെന്നാണ് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ എന്ന സംഘടനയുടെ നേതാവായ അസദുദ്ദീൻ ഒവൈസി ആവശ്യപ്പെടുന്നത്. ഈ ആവശ്യം താൻ പാർലമെന്റിൽ ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ആവശ്യം പരിഗണിച്ച് പ്രധാനമന്ത്രി ഇതിനായി ഒരു ബിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒവൈസി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പ്രസിഡന്റാണ് അസദുദ്ദീൻ ഒവൈസി. ലോക സഭയിലെ ഹൈദരാബാദ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മൂന്ന് തവണയായി പാർലമെന്റ് അംഗമാണ്. എന്നാൽ ഈ പാർട്ടിയെ പ്രതിപക്ഷ പാർട്ടികളുടെ വിശാല മുന്നണിയായ ഇന്ത്യൻ സഖ്യത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഈ സഖ്യത്തിൽ ഉൾപ്പെടാത്ത തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ഒരു മൂന്നാം മുന്നണി രൂപീകരിച്ചാൽ അതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഒവൈസി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.