കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസുമായി കെ.എസ്.ആര്‍.ടി.സിയുടെ ജനത സര്‍വ്വീസുകള്‍ ഇന്നു മുതല്‍ നിരത്തില്‍

കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസുമായി കെ.എസ്.ആര്‍.ടി.സിയുടെ ജനത സര്‍വ്വീസുകള്‍ ഇന്നു മുതല്‍ നിരത്തില്‍

തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ജനത സര്‍വ്വീസുകള്‍ ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍ നിന്നും രാവിലെ 7.15ന് സര്‍വ്വീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ് നടത്തുക. കെഎസ്ആര്‍ടിസിയുടെ ലോ ഫ്‌ലോര്‍ എസി ബസുകളാണ് ജനത സര്‍വ്വീസുകളായി സര്‍വ്വീസ് ആരംഭിക്കുന്നത്.

20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. സാധാരണ യാത്രക്കാര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ എ സി ബസില്‍ യാത്ര ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സര്‍വീസിന് ഫാസ്റ്റിനേക്കാള്‍ അല്‍പം കൂടിയ നിരക്കും, സൂപ്പര്‍ ഫാസ്റ്റിനേക്കാള്‍ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.

കൊല്ലം കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിര്‍ത്തുന്ന ജനത സര്‍വ്വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും. തുടര്‍ന്ന് 10 ന് തിരികെ പോകുന്ന ബസുകള്‍ 12 ന് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തിച്ചേരും. തുടര്‍ന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി അഞ്ചിന് തമ്പാനൂര്‍ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കല്‍ കോളജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് രാത്രി 7.15 ന് സര്‍വീസ് അവസാനിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.