രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ 21-ന് സ്വീകരണം നല്‍കും

രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ 21-ന് സ്വീകരണം നല്‍കും

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു.എസ്.എയാണ് (ഒ.ഐ.സി.സി യു.എസ്.എ) സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

സെപ്റ്റംബര്‍ 21ന് വൈകിട്ട് 6.30-ന് മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫോര്‍ഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടിക്കായി വിവിധ പരിപാടികളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികള്‍ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും. ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.