രണ്ടാം വന്ദേഭാരത് പ്രതീക്ഷകള്‍ക്കപ്പുറം; എറണാകുളത്തെത്താന്‍ വേണ്ടത് രണ്ടര മണിക്കൂര്‍; ടിക്കറ്റ് നിരക്കിലും വന്‍ കുറവ്

രണ്ടാം വന്ദേഭാരത് പ്രതീക്ഷകള്‍ക്കപ്പുറം; എറണാകുളത്തെത്താന്‍ വേണ്ടത് രണ്ടര മണിക്കൂര്‍; ടിക്കറ്റ് നിരക്കിലും വന്‍ കുറവ്

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തും. കാസര്‍കോട് - തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് ആസ്ഥാനത്ത് വേദിയൊരുക്കും.

കേരളത്തിന്റേതടക്കം ഒമ്പത് വന്ദേഭാരതുകളാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം പാലക്കാട്ടു നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ സര്‍വീസും ഉണ്ടായിരിക്കും. തിങ്കളാഴ്ച സര്‍വീസില്ല. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും റെഗുലര്‍ സര്‍വീസ് ആരംഭിക്കുക.
ഓറഞ്ച്-ചാര നിറത്തിലുള്ള ആദ്യ വന്ദേഭാരതാണ് കേരളത്തിന് ലഭിച്ചത്. പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ക്ക് കൈമാറിയ ട്രെയിന്‍ ഉച്ചയ്ക്ക് 2.40നാണ് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തി. വണ്ടിയുടെ പരീക്ഷണ ഓട്ടം ചൊവ്വാഴ്ച രാത്രി 10.30ന് ചെന്നൈ-കാട്പാടി റൂട്ടില്‍ നടന്നിരുന്നു.

സ്റ്റോപ്പുകള്‍

കാസര്‍കോട്ടു നിന്ന് പുറപ്പെടുന്നത്- രാവിലെ ഏഴിന്
തിരുവനന്തപുരത്ത് എത്തുന്നത്- വൈകിട്ട് 3.05 ന്.
സ്റ്റോപ്പുകള്‍- കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ, കൊല്ലം
കാസര്‍കോട് - തിരുവനന്തപുരം യാത്രയ്ക്ക്- എട്ടു മണിക്കൂര്‍
തിരിച്ചുള്ള യാത്രയ്ക്ക്- 7.55 മണിക്കൂര്‍
അറ്റകുറ്റപ്പണിക്കായി തിങ്കളാഴ്ച കാസര്‍കോട് സര്‍വീസും ചൊവ്വാഴ്ച തിരുവനന്തപുരം സര്‍വീസും ഉണ്ടാകില്ല.

രാവിലത്തെ യാത്ര

കാസര്‍കോട്- രാവിലെ ഏഴ്
കണ്ണൂര്‍- 8.05
കോഴിക്കോട്- 9.05
ഷൊര്‍ണൂര്‍- 10.05
തൃശൂര്‍- 10.40
എറണാകുളം സൗത്ത്- 11.48
ആലപ്പുഴ- ഉച്ചയ്ക്ക് 12.40
കൊല്ലം- 1.57
തിരുവനന്തപുരം- വൈകിട്ട് 3.05
വൈകിട്ടത്തെ യാത്ര
തിരുവനന്തപുരം- 4.05
കൊല്ലം- 4.55
ആലപ്പുഴ- 5.57
എറണാകുളം സൗത്ത്- 6.38
തൃശൂര്‍- രാത്രി 7.42
ഷൊര്‍ണൂര്‍- 8.17
കോഴിക്കോട്- 9.18
കണ്ണൂര്‍- 10.18
കാസര്‍കോട്- 11.55

നി​ര​ക്ക് ​ ഇങ്ങനെ

എ​റ​ണാ​കു​ളം​ ​മു​ത​ൽ​ ​വ​ട​ക്കോ​ട്ടു​ള്ള​ ​യാ​ത്ര​യ്‌​ക്ക് ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​കു​റ​യും.
എ​ക്സി​ക്യൂ​ട്ടീ​വ് ​ക്ളാ​സി​ൽ​ ​കു​റ​യു​ക​-​ 90​ ​രൂപ
ചെ​യ​ർ​കാ​റി​ൽ​ ​കു​റ​യു​ക​ ​-​ 40​ ​രൂപ
നി​ല​വി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​-​ ​എ​റ​ണാ​കു​ളം​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ക്ളാ​സി​ന്-​ 1260​ ​രൂപ
ചെ​യ​ർ​കാ​റി​ന്-​ 617​ ​രൂപ
സ​ർ​വീ​സ് ​ആ​ല​പ്പു​ഴ​യി​ലൂ​ടെ​ ​ആ​യ​തി​നാ​ൽ​ 16​ ​കി​ലോ​മീ​റ്റ​ർ​ ​കു​റ​യും
നി​ല​വി​ലെ​ ​വ​ന്ദേ​ഭാ​ര​തി​ൽ​ ​നി​ന്ന് 25​ ​വ്യ​ത്യാ​സ​ങ്ങൾ
സീ​റ്റു​ക​ളു​ടെ​ ​കു​ഷ്യ​ന്റെ​ ​നി​റം​ ​ക​ടും ​നില
സീ​റ്റ് ​വി​ന്യാ​സം,​ ​ടോ​യ് ലറ്റ്, ​സീ​റ്റി​ന​ടി​യി​ൽ​ ​മൊ​ബൈ​ൽ​ ​ചാ​ർ​ജർ​ ​തു​ട​ങ്ങി​യവയി​ൽ​ ​മാ​റ്റ​ങ്ങൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.